കഥകളിയിലെ സംഗീതം

സംഗീതത്തിനു 'ദേശി','മാര്‍ഗി' എന്നീ ഭേെദങ്ങളുള്ളതില്‍ കഥകളി സംഗീതം മാര്‍ഗിയില്‍ ഉള്‍പ്പെടുന്നു. ഇതിനു സോപാനസംഗീതം എന്നു പറയുന്നു. കേരളത്തിലെ അമ്പലങ്ങളില്‍ ഉച്ചപൂജയുടെ സമയത്ത് നടക്കുന്ന കൊട്ടിപ്പാടിസേവയില്‍ ശ്രീകോവിലിന്റെ സോപാനപടിക്കു മുമ്പില്‍ നിന്നുകൊണ്ടു 'ഗീതഗോവിന്ദം'(അഷ്ടപദി')ആലപിക്കുന്നതാണു സോപാനസംഗീതം. ഈ രീതി കഥകളി സംഗീതത്തില്‍ പകര്‍ത്തിയതു കൊണ്ടാണ് ഇതിനു സോപാനസംഗീതം എന്ന പേര് വന്നത്. പ്രധാനഗായകന്റെ (പൊന്നാനി) കയ്യിലുള്ള ചേങ്ങിലക്കും സഹായിയുടെ (ശിങ്കിടി) കയ്യിലുള്ള ഇലത്താളത്തിനും പുറമേ ചെണ്ട, മദ്ദളം എന്നിവയുടെ പ്രയേൊഗത്തിനു രണ്ടു കലാകാരന്മാര്‍ വേറെയുമുണ്ട്.
കഥകളി സംഗീതം കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക.
0 Comments:
Post a Comment
<< Home