Wednesday, June 28, 2006

കഥകളിയിലെ ചടങ്ങുകള്‍

ഏതു കഥക്കും ഒഴിച്ചു കൂടാനാവാത്ത ചില ചടങ്ങുകള്‍ ഉണ്ട്‌. ഒരാട്ടക്കഥ ഒറ്റ രാത്രികൊണ്ടു അവതരിപ്പിക്കത്തക്കവിധമാണു എഴുതപ്പെട്ടിരിക്കുന്നത്‌. ഇതിന്‌ പലചടങ്ങുകളും ഉണ്ട്‌.
1. കേളികൊട്ട്‌ - സന്ധ്യക്ക്‌ അവതരിപ്പിക്കുന്ന ഈ മേളം രാത്രിയില്‍ കഥകളി ഉണ്ടായിരിക്കുമെന്ന് നാട്ടുകാരെ അറിയിക്കുന്നു.
2. അരങ്ങ്‌കേളി (കേളിക്കൈ) - ആട്ടം തുടങ്ങി എന്ന് അറിയിക്കലാണ്‌ ഈ ചടങ്ങിന്റെ ഉദ്ദേശം.
3. തോടയം - കളി കഴിയുന്നത്‌ വരെ അമംഗളം ഉണ്ടാകാതിരിക്കാനുള്ള സ്തുതിയാണിത്‌.
4. പുറപ്പാട്‌ - കഥകളിയിലെ നായികാനായകന്മാരുടെ രംഗപ്രവേശമാണിത്‌. ആലവട്ടം, വെഞ്ചാമരം എന്നിവ പിടിച്ചാണ്‌ ഇത്‌ നടത്തുന്നത്‌.
5. മേളപ്പദം - പുറപ്പാട്‌ കഴിഞ്ഞ്‌ 'മഞ്ജുതര...' എന്ന് തുടങ്ങുന്ന അഷ്ടപദി ഗാനം ചൊല്ലുന്നു. മേളക്കാരുടെ കഴിവ്‌ ഇവിടെ പ്രകടിപ്പിക്കുന്നു. ഇതിനു ശേഷം കഥകളി ആരംഭിക്കുന്നു. കവി വാക്യമായ ശ്ലോകം ചൊല്ലുന്നതോട്‌ കൂടി കഥാപാത്രം രംഗത്ത്‌ വരുന്നു. പാട്ടുകാര്‍ 'പദം' ചൊല്ലുമ്പോള്‍ അതിന്റെ മുദ്ര കാണിച്ച്‌ ആടുന്നത്‌ 'ചൊല്ലിയാട്ടം'. നടന്‍ മനോധര്‍മ്മമാടുന്നത്‌ 'ഇളകിയാട്ടം'.
6. ധനാശി - കഥകളി അവസാനിക്കുന്ന ചടങ്ങാണിത്‌.

2 Comments:

Blogger രാജ് said...

ഷൈജുവിന്റെ ഈ സംരംഭം കാണുവാന്‍ വളരെ താമസിച്ചു. വളരെ നന്നായിരിക്കുന്ന. കഥകളി വിജ്ഞാനകോശം എന്ന ഗ്രന്ഥം വായിച്ചിട്ടുണ്ടോ? എന്താണു് അഭിപ്രായം, വാങ്ങിയാല്‍ കൊള്ളാമെന്നുണ്ടു്.

12:36 AM  
Blogger Movie Mazaa said...

ഇല്ല പെരിങ്ങോടരേ.. ഈ സംരംഭം തയ്യാറായിട്ട്‌ ഒരു ദിവസം ആകുന്നേയുള്ളൂ. കഥകളിയെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ ഉള്ള അറിവില്ല. 12-ാ‍ം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികള്‍ക്കായി, വെബ്‌ ബേസ്ഡ്‌ ഇന്‍സ്ട്രക്ഷന്‍ എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കി, തയ്യാറാക്കപ്പെട്ടിരിക്കുന്ന ഒരു പാഠ്യാനുബന്ധ ബ്ലോഗ്‌ മാത്രമാണിത്‌.

2:20 AM  

Post a Comment

<< Home