Wednesday, June 28, 2006

ചരിത്രം


History of Kathakali
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊട്ടാരക്കര തമ്പുരാന്‍ ആണ്‌ കഥകളിയുടെ ഉപജ്ഞാതാവ്‌ എന്ന് വിശ്വസിക്കുന്നു. കോഴിക്കോട്ടെ മാനവേദരാജാവ്‌ എട്ട്‌ ദിവസത്തെ കഥയായി കൃഷ്ണഗീതി നിര്‍മ്മിച്ച്‌ 'കൃഷ്ണനാട്ടം' എന്ന പേരില്‍ രംഗത്തവതരിപ്പിച്ചു. ഇതറിഞ്ഞ തമ്പുരാന്‍ കൃഷ്ണനാട്ടസംഘത്തെ ഇവിടേക്ക്‌ അയച്ച്‌ തരാന്‍ അപേക്ഷിച്ചു. തെക്കര്‍ക്ക്‌, കൃഷ്ണനാട്ടം രസിക്കാന്‍ തക്ക കഴിവില്ലെന്ന് പറഞ്ഞ്‌ മാനവേദന്‍ ആ അപേക്ഷ നിരസിച്ചു. അപമാനിതനായ കൊട്ടാരക്കര തമ്പുരാന്‍ സ്വധര്‍മ്മമനുസരിച്ച്‌ രാമകഥയെ എട്ട്‌ ഭാഗങ്ങളായി വിഭജിച്ച്‌, രാമനാട്ടം എന്ന കലാരൂപമുണ്ടാക്കി. ഈ രാമനാട്ടത്തിന്റെ പരിഷ്കരിച്ച രൂപമാണ്‌ കഥകളി.

6 Comments:

Blogger Unknown said...

ഷൈജു മാഷെ,
സ്വാഗതം. കഥകളിയുടെ ബാല പാഠങ്ങളും ചുട്ടി,ചൊല്ലിയാട്ടം,മനോധര്‍മ്മം തുടങ്ങിയവയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും പ്രതിപാദിക്കുമല്ലോ. മുദ്രകളെ കുറിച്ച് ഒരു പരിചയപ്പെടുത്തല്‍ പലര്‍ക്കും സഹായകരമാകുമെന്ന് തോന്നുന്നു.

സ്വന്തം,
ദുല്‍ബാസുരന്‍

12:18 AM  
Blogger Kalesh Kumar said...

ഷൈജു മാഷേ,
സംഭവം സ്റ്റൈല്‍!

കഥകളിയെകുറിച്ച് കുടുതലറിയുവാന്‍ താല്പര്യപ്പെടുന്നു!

2:20 AM  
Blogger Movie Mazaa said...

ഈ ബ്ലോഗ്‌ ഇത്ര ഒക്കെ ശ്രദ്ധ ആകര്‍ഷിക്കുന്നു എന്നത്‌ തന്നെ ഒരു സന്തോഷമാണ്‌. ഷൈജു ഒരു എം.എഡ്‌ വിദ്യാര്‍ത്ഥിയാണ്‌. അദ്ദേഹത്തിന്റെ ഒരു പഠനവുമായി ബന്ധപ്പെടുത്തിയാണ്‌ ഈ ബ്ലോഗ്‌ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. കീചകവധം എന്ന ഒരു പാഠഭാഗം മാത്രമേ തല്‍ക്കാലം ഇതില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദ്യേശിക്കുന്നുള്ളൂ. ദില്‍ബാസുരന്‍ പറഞ്ഞത്‌ പോലെ, കുറച്ചു കൂടി വിശദമായ ഒരു പ്രതിപാദനം മറ്റൊരു ബ്ലോഗില്‍ ഉള്‍പ്പെടുത്താം.

കലേഷ്‌, നന്ദി. കഥകളിയെക്കുറിച്ച്‌ ഞങ്ങളും അറിഞ്ഞ്‌ വരുന്നതേ ഉള്ളൂ... :)

2:10 AM  
Blogger Pattathil Manikandan said...

വളരെ നല്ല ലേഖനം. കഥകളിയെക്കുറിച്ച് മലയാളത്തില്‍ വായിക്കുവാന്‍ കഴിഞ്ഞതിനു നന്ദി.

7:36 AM  
Blogger ash.aiswarya said...

othiri thanks ...... enikk prjct nu othiri sahaayakamaayi..

8:54 AM  
Blogger Alee said...

nanniyundu

7:45 AM  

Post a Comment

<< Home