കീചകവധം - ഇരയിമ്മന്‍തമ്പി
എട്ടാം രംഗം
(സുദേഷ്ണയുടെ ഭവനം)
(ശ്ലോകം: 12, ഉശാനി)
അഭ്യര്‍ഥിതാ തേന മുഹു: സുദേഷ്ണാ
കൃഷ്ണാം കദാചിന്മധുയാചനാര്‍ഥം
സമീപമാത്മീയസാഹോദരസ്യ
നിനീെഷുരേഷാ മധുരം ബഭാഷേ
പദം. 15. ഉശാനി - ചെമ്പട
(സുദേഷ്ണ പാഞ്ചാലിയോട്)
പല്ലവി
മാനിനിമാര്‍ മൌലീമണേ!
മാലിനി! നീ വരികരികില്
അനുപല്ലവി
ആനനനിന്ദിതചന്ദ്രേ!
അയി സഖി! നീ ശൃണു വചനം
ചരണങ്ങള്‍
1. പരിചൊടു നീ മമ സവിധേ
പകലിരവും വാഴുകയാല്‍
ഒരു ദിവസം ക്ഷണമതുപോ-
ലുരുസുഖമേ തീര്‍ന്നിതു മേ. (മാനിനി)
2. ഇന്നിഹ ഞാനൊരു കാര്യം
ഹിതമൊടു ചൊല്ലീടുന്നേന്
ഖിന്നതയിങ്ങതിനേതും
കിളിമൊഴി! നീ കരുതരുതേ. (മാനിനി)
3. സോദര മന്ദിരമതില്‍ നീ
സുഭഗതരേ! ചെന്നധുനാ
ഓദനവും മധുവും കൊ-
ണ്ടുദിതമുദാ വരിക ജാവാല്‍. (മാനിനി)
ബാക്കി പാഠഭാഗത്തിനായി മലയാളം ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷപാഠാവലി (പേജ് നമ്പര്‍ 63) നോക്കുക.
സമാന പദങ്ങള്‍
തേന = അവനാല്‍
മുഹു:= പിന്നെയും
കദാചില്‍=ഒരിക്കല്‍
നിനീഷു =നയിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍
ഏഷാ =ഇവള്‍
ശ്രുണു =കേള്‍ക്കുക
ഉരുസുഖം =ഏറ്റവുംസുഖപ്രദം
സുഭഗതരേ = അതിസുന്ദരീ
അധുനാ =ഇപ്പോള്‍
ഓതനം = ചോറ്
ജാവാല്‍ =വര്‍ദ്ധിച്ച സന്തോഷത്തോടെ വേഗത്തില്‍ വന്നാലും.