Wednesday, June 28, 2006

കീചകവധം - ഇരയിമ്മന്‍തമ്പിഎട്ടാം രംഗം
(സുദേഷ്ണയുടെ ഭവനം)
(ശ്ലോകം: 12, ഉശാനി)

അഭ്യര്‍ഥിതാ തേന മുഹു: സുദേഷ്ണാ
കൃഷ്ണാം കദാചിന്മധുയാചനാര്‍ഥം
സമീപമാത്മീയസാഹോദരസ്യ
നിനീെഷുരേഷാ മധുരം ബഭാഷേ

പദം. 15. ഉശാനി - ചെമ്പട

(സുദേഷ്ണ പാഞ്ചാലിയോട്‌)

പല്ലവി

മാനിനിമാര്‍ മൌലീമണേ!
മാലിനി! നീ വരികരികില്

‍അനുപല്ലവി

ആനനനിന്ദിതചന്ദ്രേ!
അയി സഖി! നീ ശൃണു വചനം

ചരണങ്ങള്‍

1. പരിചൊടു നീ മമ സവിധേ
പകലിരവും വാഴുകയാല്‍
ഒരു ദിവസം ക്ഷണമതുപോ-
ലുരുസുഖമേ തീര്‍ന്നിതു മേ. (മാനിനി)

2. ഇന്നിഹ ഞാനൊരു കാര്യം
ഹിതമൊടു ചൊല്ലീടുന്നേന്
‍ഖിന്നതയിങ്ങതിനേതും
കിളിമൊഴി! നീ കരുതരുതേ. (മാനിനി)

3. സോദര മന്ദിരമതില്‍ നീ
സുഭഗതരേ! ചെന്നധുനാ
ഓദനവും മധുവും കൊ-
ണ്ടുദിതമുദാ വരിക ജാവാല്‍. (മാനിനി)

ബാക്കി പാഠഭാഗത്തിനായി മലയാളം ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷപാഠാവലി (പേജ്‌ നമ്പര്‍ 63) നോക്കുക.

സമാന പദങ്ങള്‍

‍തേന = അവനാല്‍
മുഹു:= പിന്നെയും
കദാചില്‍=ഒരിക്കല്‍
നിനീഷു =നയിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍
ഏഷാ =ഇവള്‍
ശ്രുണു =കേള്‍ക്കുക
ഉരുസുഖം =ഏറ്റവുംസുഖപ്രദം
സുഭഗതരേ = അതിസുന്ദരീ
അധുനാ =ഇപ്പോള്‍
‍ഓതനം = ചോറ്‌
ജാവാല്‍ =വര്‍ദ്ധിച്ച സന്തോഷത്തോടെ വേഗത്തില്‍ വന്നാലും.

15 Comments:

Blogger വക്കാരിമഷ്‌ടാ said...

വളരെ നല്ല സംരംഭം. കഥകളി ആസ്വാദിക്കാനുതകുന്ന രീതിയിലുള്ള വിശദീകരണങ്ങളും തരുമോ? അധികം ആഴത്തില്‍ പോയില്ലെങ്കിലും സാധാരണയുള്ള മുദ്രകളും മറ്റും വിശദീകരിച്ചുകൊണ്ടുള്ള ഒരു കുറിപ്പ്. അതുപോലെതന്നെ സന്തോഷ് പറഞ്ഞതുപോലെ വിവിധതരം വേഷങ്ങളുടെ ചിത്രങ്ങളും ഉപകാരപ്രദമായിരിക്കും.

പുതിയ തലമുറയ്ക്കും കഥകളി പോലുള്ള കലാരൂപങ്ങളില്‍ താത്‌പര്യം ഉണ്ടാക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ അഭിനന്ദനീയം.

കമന്റുകള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ വരുന്നുണ്ടോ? എങ്കില്‍ കൂടുതല്‍ ആളുകള്‍ ഈ ബ്ലോഗ് ശ്രദ്ധിക്കും.

7:28 PM  
Blogger വക്കാരിമഷ്‌ടാ said...

അതുപോലെ തന്നെ ശ്ലോകങ്ങളുടെ ലളിതമായ രീതിയിലുള്ള ഒരു വിശദീകരണവും, പറ്റുമെങ്കില്‍. ഒരു സമഗ്ര കഥകളി ബ്ലോഗാക്കാന്‍ പറ്റുമെങ്കില്‍ വളരെ നന്നായിരുന്നു.

കഥകളി പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ആസ്വദിക്കാനുള്ള അറിവില്ല!

7:30 PM  
Blogger ദില്‍ബാസുരന്‍ said...

കല്യാണ സൌഗന്ധികം,സന്താന ഗോപാലം, കിര്‍മ്മീര വധം,നളചരിതം,ബാലി വധം തുട്ടങ്ങിയവയില്‍ നിന്നും പദങ്ങള്‍ പോസ്റ്റ് ചെയ്യുമല്ലോ.കലാമണ്ഡലം ഗോപി ആശാനെപ്പറ്റിയും വെള്ളിനേഴി ആശാനെപ്പറ്റിയുമൊക്കെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

കഥകളിയില്‍ അത്യധികം തല്‍പ്പരനാണ്. കളിക്കമ്പവുമുണ്ട്. കഥകളിയിലും ക്രിക്കറ്റിലും. ഈ ബ്ലോഗ് ഇന്നാണ് കണ്ണില്‍പ്പെട്ടത്.പുതിയ തലമുറയില്‍ പെട്ടുപോയി എന്നത് കൊണ്ട് പല മുദ്രകളും മറ്റും പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളു.

12:12 AM  
Blogger അപ്പൊള്‍ ദമനകന്‍ ... said...

നല്ല സംരംഭം
കളിക്കമ്ബം എനിക്കുമുണ്‍ദു.
കീചകവധത്തിലെ ‘ഹരിണാക്ഷി..’ വളരെ ഇഷ്ടമുള്ള പദമാണ്‌.
ഇതൊന്ന് ഞെക്കു..
http://www.musicindiaonline.com/l/20/m/album.2114/

3:48 AM  
Blogger ഡാലി said...

കഥ അറിയാതെ ആട്ടം കാണരുതന്നല്ലേ? സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടിയല്ലേ ഈ ബ്ലോഗ്? അപ്പോ ഞാനും ഒരു സ്കൂള്‍ കുട്ടി തന്നെ. കഥ പരഞ്ഞു കൊന്ടു തുടങ്ങി കൂടെ കളി? ഒന്നു രണ്ടു തവണ ഈ കളി മനസ്സിലാക്കാന്‍ നോക്കീട്ടു നടന്നില്ല. ഇത്തവണ എനിങ്കിലും ഞാന്‍ പഠിക്കും. അങ്ങനെ മലയാളിയുടെ മാത്രം സ്വന്തം കഥകളി എനിക്കും ആസ്വദിക്കാനാകും
അപ്പൊ ഞാന്‍ പരഞതു ഓര്‍ക്കണെ ഒരു സ്കൂള്‍ കുട്ടി ഇവിടെ ഉന്ദു.

5:23 AM  
Blogger ഉമേഷ്::Umesh said...

ഇപ്പോഴാണു് ഇതു കണ്ടതു്. കൊള്ളാം.

നന്ദി.

9:34 AM  
Blogger Achinthya said...

അയ്യോ ഷൈജു , എന്തെ ഇവടെ നിര്‍ത്തിക്കളഞ്ഞെ?
ഇതു ശര്യല്ലാ.തുടക്കല്ലേ ആയുള്ളൂ.
വേലൂട്ടാ പറ്റില്യാ.ഞാനവടെ വന്ന് ഷൈജൂനേം ഷൈജൂന്‍റെ ഗുരൂനേം തല്ലും. സംശയണ്ടോ? അറിയാല്ലോ എന്നെ !
ദയവു ചെയ്തു ഈ ബ്ലോഗ് തുടരനം. മുട്ടായി വങ്ങിത്തരാം.
സ്നേഹം

9:37 AM  
Blogger ബിന്ദു said...

കുട്ടിക്കാലത്ത്‌ അച്ഛന്റെ കൂട്ടത്തില്‍ പോയി ഒത്തിരി കഥകളി കണ്ടിട്ടുണ്ട്‌. ഇപ്പോള്‍ ഒരു കഥകളി കാണാന്‍ തോന്നുന്നു. കൂടുതല്‍ ചിത്രങ്ങള്‍ ഇടൂ..

7:44 PM  
Blogger Durga said...

ഹയ്!!! ഇങ്ങനൊരു ബ്ലോഗ് ഉണ്ടായിരുന്നോ? കൊള്ളാലോ!!:)
നോം ഒരു ‘കളി‘ഭ്രാന്തിയാണു ട്ടോ...:-)) കൂടുതല്‍ വിവരങ്ങള്‍ പോരട്ടെ!!:)
കഥകളിപ്പദങ്ങള്‍ കൈവശം ണ്ടെച്ചാല്‍ അതും നമുക്കു മെയിലിക്കോളൂ...!!! :-)

12:59 AM  
Blogger -സു‍-|Sunil said...

കൊള്ളാം ഷൈജൂ‍ൂ വളരെ നല്ലത്‌. നാട്ടിലാണോ താങ്കള്‍? കാറള്‍മണ്ണയില്‍ ഇക്കഴിഞ നാട്യശാല 2006 ക്യാമ്പിനെപ്പറ്റി അറിഞിരുന്നോ? പങ്കെടുത്തിരുന്നോ? ഏറ്റുമാനൂര്‍ കണ്ണന്‍ “കഥകളീ” എന്ന ഒരു യാഹൂ ഗ്രൂപ്പും തുടങിയിട്ടുണ്ട്‌. -സു-

2:03 AM  
Blogger ചക്കര said...

വക്കാരി പറഞ്ഞതു തന്നെ..

7:29 AM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ഈ ബ്ലൊഗ്ഗും അകാല ചരമമടഞ്ഞോ? വ്യത്യസ്തത ഉള്ള ബ്ലോഗ്ഗായിരുന്നു ഇത്‌‌.

2:24 AM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ഈ ബ്ലൊഗ്ഗും അകാല ചരമമടഞ്ഞോ? നല്ലൊരു വ്യത്യസ്തത ഉള്ള ബ്ലോഗ്ഗായിരുന്നു ഇത്‌‌.

2:26 AM  
Blogger ദേവന്‍ said...

ആളെവിടെ.. ഷൈജു ? ബൂലോഗം മടുത്തോ

11:15 AM  
Blogger vidhin kp said...

ഇതുകൊണ്ട് ഇപ്പൊഴാ ഒരു ഉപകാരം ഉണ്ടായത്

6:57 AM  

Post a Comment

<< Home